Monday, November 12, 2007

ഒരു മൊബൈല്‍ പ്രണയം

മൊബൈല്‍ ഷോപ്പിലേ ഡിസ്‌പ്ലേ ബോര്‍ഡില്‍ വിരസയായി കഴിയുകയായിരുന്നു N70. അങ്ങനെയിരിക്കേയാണ്‌ ഒരു ദിവസം 5310 അടുത്തെത്തുന്നത്‌. അവന്റെ പൗരുഷമാര്‍ന്ന ലുക്‌സ്‌ അവള്‍ക്ക്‌ പ്രധമ ദര്‍ശനത്തിലേ ഇഷ്ടപ്പെട്ടു. അവളുടെ സുന്ദരമായ പിങ്ക്‌ നിറവും, പ്ലാസ്റ്റിക്‌ കേസിന്റെ വടിവും ഘടനയും അവനും ഇഷ്ടമായി. ഒരു പ്രണയകഥ ആരംഭിക്കുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെംമറിയിലേ ഡാറ്റകള്‍ തമ്മില്‍ കൈമാറി. ബ്ലൂടൂത്ത്‌ വഴി റിങ്ങ്‌ടോണുകളും, ഗ്രാഫിക്സുകളും കൈമാറി. mp3 ഫോമിലുള്ള്‌ പ്രണയ ഗീതങ്ങളും, പ്രണയാതുരമായ ചിത്രങ്ങളും, പ്രണയത്തിന്റേ കഥ പറയുന്ന മെസ്സേജുകളും സിഗ്നലുകളായി പ്രവഹിച്ചു. പെര്‍മെനെന്റായി പെയര്‍ ചെയ്തു വച്ച കണക്റ്റിവിറ്റി സെറ്റിംഗ്‌ ഓതറൈസേഷന്‍ കൂടാതേ ഓണ്‍ലൈനായി തുടര്‍ന്നു.

ഒരു ദിവസം ഉച്ചക്ക്‌ അവള്‍ക്ക്‌ കണക്റ്റിവിറ്റി നഷ്ടപ്പെട്ടപോലേ തോന്നി. അവന്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ നിന്നും അപ്രത്യക്ഷനായി. അയക്കുന്ന സിഗ്നലുകള്‍ റിസീവ്‌ ചെയ്തതായുള്ള സൂചനയല്ല്ലാതേ തിരികേ ഒന്നും വരാതായി. ബന്ധപ്പെടാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ പരാജയമായി. അടുത്തുള്ള ഡിവൈസുകളേ സെര്‍ച്ച്‌ ചെയ്ത്‌ നോക്കി. അവന്‍ പരിധിയില്‍ വന്നില്ല.

N70 ഫോര്‍മാറ്റ്‌ ചെയ്ത്‌ ഫാക്ടറി സെറ്റിങ്ങുകള്‍ പുനസ്ഥാപിച്ചതാണെന്നത്‌ അവള്‍ അറിഞ്ഞില്ല. സെക്യുരിറ്റി സെറ്റിങ്ങുകള്‍ മൂലം അവന്‌ ഡിവൈസുകളെ സ്വീകരിക്കാന്‍ കഴിയാതായി.

വിരഹത്തിന്റേ വേദന അവരറിഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവന്റേ ഒരു സിഗ്നലും കിട്ടിയില്ല. ഒരു ദിവസം അവളും വില്‍പന വസ്തുവായി. മനോഹരമായ പൊതിക്കുള്ളില്‍ നിറക്കപ്പെടുംബോള്‍ അവളുടേ ICയില്‍ കനല്‍ വാരിയിട്ട പൊലേ തോന്നി. സ്വയം ഡാമേജ്‌ ആകാന്‍ അവള്‍ തീരുമാനിച്ചു. അവന്റേ മെസ്സേജുകളും, റിങ്ങ്‌ടോണുകളും, ഗ്രാഫിക്സുകളും ഡിലീറ്റ്‌ ചെയ്തു. ICയുടെ ഇന്റേണല്‍ വയറിംഗ്‌ ബേണ്‍ ചെയ്യാന്‍ ഒരുങ്ങുംബൊഴാണ്‌ മേശപ്പുറത്ത്‌ അവനേ കണ്ടത്‌. ഭാര്യാ ഭര്‍ത്താക്കളുടേ മൊബൈലുകളായി മാറുകയായിരുന്നു അവര്‍. സെക്യുരിറ്റി സെറ്റിങ്ങുകള്‍ മാറ്റപ്പെട്ടു. കണക്റ്റിവിറ്റി വീണ്ടും നിലവില്‍ വന്നു. സിഗ്നലുകള്‍ കൈമാറി. ഒരു പ്രണയം ശുഭകരമായി പര്യവസാനിച്ചു....

കഥയുടേ അവസാനം നിര്‍ദ്ദേശിക്കുക:

web designers guide page
Get a free hit counter here.