Wednesday, August 15, 2007

ഒരു സൈബര്‍ കഥ

കോഡിങ്ങിനിടയിലെ ഇടവേളകളില്‍ എപ്പോഴൊ അണ്‌ ഓര്‍കുട്ടിന്റെ ആകര്‍ഷണത്തില്‍ പെട്ടുപോയത്‌. കൂടെ പഠിച്ചവരേയും പഴയ കൂട്ടുകാരേയും വീണ്ടും കണ്ടു മുട്ടുകയായിരുന്നു. ഫ്രന്‍സിന്റെ എണ്ണം ഏറ്റവും അധികം ആക്കുക എന്നൊരു വാശിയൊടെ പുതിയ പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ചു. അന്നൊക്കെ ഓര്‍കുട്ടിലേ ഏറ്റവും പോപുലര്‍ അയ മെംബര്‍ അയിരുന്നു. കുറേ പേരേ ട്രീറ്റ്‌ കൊടുത്ത്‌ ഫാന്‍സും ആക്കി.

ഓര്‍കുട്ടിലെ കാബേജ്‌ ലവേഴ്സ്‌ കമ്മ്യുണിറ്റിയിലാണു പ്രത്യുഷ എന്ന പേര്‌ ആദ്യം കാണുന്നത്‌. കുട്ടിക്കാലത്ത്‌ ഉപ്പേരിയില്‍ കണ്ട പുഴുവിനേ ഓര്‍ത്ത്‌ കാബേജുതന്നെ ഉപേക്ഷിച്ചതാണെങ്കിലും ആ പേരിന്റെ ആകര്‍ഷണം കമ്മ്യുണിറ്റിയില്‍ മെംബര്‍ ആവാന്‍ പ്രേരിപ്പിച്ചു. സ്വതസിദ്ധമായ ശൈലിയില്‍ കമ്മ്യുണിറ്റിയില്‍ വന്‍ പ്രചാരം പിടിച്ചുപറ്റി. ഇന്റര്‍നെറ്റിന്റെ മുഴുവന്‍ സാധ്യതകളും മുതലെടുത്ത്‌ കാബേജിനേക്കുറിച്ച്‌ ആധികാരികമായ പ്രബന്ധങ്ങള്‍ പബ്ലിഷ്‌ ചെയ്തു. ഏറെ കഴിയാതേ കമ്മ്യുണിറ്റിയിലേ മുഖ്യ ചര്‍ച്ചാവിഷയം മിസ്റ്റര്‍ കാബേജ്‌ ആയിമാറി.

പ്രത്യുഷയുടെ സ്ക്രാപുകളാല്‍ ഓര്‍കുട്ടിലേ പേജുകള്‍ നിറഞ്ഞു. സ്ക്രാപ്‌ ചെയ്തും വായിച്ചും സമയം പോയ്കൊണ്ടിരുന്നു. സ്വകാര്യതകള്‍ക്ക്‌ തണലില്ലാത്ത ഓര്‍കുട്ടിന്റെ പരിമിതികളേകുറിച്ച്‌ അന്നാണ്‌ ചിന്തിച്ചത്‌. അവളുടെ സ്ക്രാപുകളുടേ എണ്ണവും ഭാഷയും പലര്‍ക്കും നീരസം ഉണ്ടാക്കുന്നു എന്നവന്‍ അറിഞ്ഞു. അങ്ങനേയാണ്‌ സ്ക്രാപുകള്‍ മെസ്സെഞ്ജര്‍ ചാറ്റുകള്‍ അകുന്നത്‌. ഇന്‍വിസിബ്‌ള്‍ അയി ലോഗിന്‍ ചെയ്ത്‌ അവര്‍ അഘോഷിച്ചു, ആസ്വദിച്ചു. കാബേജിന്റെ ഗുണവും മേന്മയും ടോപിക്‌ അല്ലാതായി മാറി. നെറ്റ്‌വര്‍ക്‌ ട്രാഫിക്‌ സ്വകാര്യഭാഷണങ്ങളായി.

കഥയുടേ പര്യവസാനം വായനക്കാരുടെ നിര്‍ദേശത്തിനു വിടുന്നു. രണ്ട്‌ കഥാന്ത്യങ്ങള്‍ കൊടുക്കുന്നു. ഏതു വേണമെന്ന് നിര്‍ദേശിക്കുക:
**
ഏറേ കഴിഞ്ഞില്ല, വിരസതയുടേ അസ്വാരസ്യങ്ങള്‍ നിഴലിട്ടു തുടങ്ങി. ചാറ്റുകള്‍ ഹായ്‌ - ബൈ യില്‍ ഒതുങ്ങി. ജോലിതിരക്കുകള്‍ സൗകര്യപ്രദമായ എക്സ്‌ക്യൂസുകളായി. മെസ്സെഞ്ജെറിന്റെ സെറ്റിംഗ്‌, ഇന്‍വിസിബ്‌ള്‍ ടു എവെരിവണ്‍ എന്നാക്കി. ചാറ്റുകള്‍ പരസ്പരം പഴിചാരാനും പരാതി പറയാനുമുള്ള വേദികളായി. പരാതികള്‍ പരസ്യമായി. മറ്റുള്ളവര്‍ക്ക്‌ ചാറ്റ്‌ ചെയ്യാനും, സ്ക്രാപ്‌ ചെയ്യാനും പുതിയ വിഷയമായി. കാബേജ്‌ കമ്മ്യുണിറ്റിയിലേ ഏറ്റവും ചൂടേറിയ ചര്‍ച്ചയായി. ഒരു സൈബര്‍ പ്രണയം പരാജയപ്പെട്ടു.

അവന്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി, അവളോ കാബേജിന്റേ ഗുണഗണങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടര്‍ന്നു.

**

എഴുതിയ വാക്കുകള്‍ക്ക്‌ അപ്പുറത്തേക്ക്‌ പോകാനുള്ള വെംബല്‍ അവന്റേ ഉള്ളില്‍ മൊട്ടിട്ടു. അപ്പോഴാണ്‌ അറിയുന്നത്‌, പ്രത്യുഷയുടെ ഒരു ഫോട്ടോ പോലും താന്‍ കണ്ടിട്ടില്ലെന്ന കാര്യം.ഉടന്‍ തന്നെ ഒരു ഓഫ്‌ലൈന്‍ മെസ്സേജ്‌ കൊടുത്തു. അതു കണ്ടില്ലെന്ന മട്ടില്‍ വേറെ എന്തെല്ലാമോ ആയിരുന്നു മറുപടി. അടുത്ത ദിവസം ചാറ്റില്‍ ആവശ്യം വീണ്ടും അറിയിച്ചു. ഒരു തണുത്ത പ്രതികരണമയിരുന്നു തിരിച്ച്‌. വീണ്ടും വീണ്ടും ആവശ്യപ്പെട്ടെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. ദേഷ്യം വന്ന് സൈന്‍ ഔട്ട്‌ ചെയ്യാതേ മെസ്സെഞ്ജര്‍ എക്സിറ്റ്‌ ചെയ്തു.

അന്ന് വൈകുന്നേരം പതിവുപോലേ ഓണ്‍ലൈന്‍ ആയില്ല. അപ്പോഴാണ്‌ സുനിലിന്റേ ഫോണ്‍ വന്നത്‌. ഗൗരവം നിറഞ്ഞ സ്വരത്തിലാണ്‌ വിളി. പ്രത്യുഷ എന്ന പേരിന്റേ യധാര്‍ഥ അവകാശി താനാണെന്ന കുംബസാരം നടത്താനാണവന്‍ വിളിച്ചത്‌. ആ സത്യം താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. മുഴുവന്‍ സിസ്റ്റവും ഹാങ്ങ്‌ ആയ പോലേ തോന്നി.

ഇന്റര്‍നെറ്റിന്റേ ലോകത്തെ അന്നവന്‍ വെറുത്തു. ഓര്‍കുട്ട്‌ അക്കൗണ്ടും മെസ്സെഞ്ജര്‍ അക്കൗണ്ടും ഡിലീറ്റ്‌ ചെയ്തു. വെബ്‌ ലോകത്തില്‍ നിന്നും സന്യാസം വരിച്ചു. ഒരു സൈബര്‍ പ്രണയം ആന്റി ക്ലൈമാക്സില്‍ അവസാനിച്ചു. നെറ്റില്‍ കുറച്ചു കാലത്തേ ഫലിത വിഷയമായി ആ പ്രേമകഥ അവസാനിച്ചു.

കഥയുടേ അവസാനം നിര്‍ദ്ദേശിക്കുക:

web designers guide page
Get a free hit counter here.